Share this Article
Union Budget
MDMAയുമായി മോഡൽ അടക്കം 3 പേർ എക്സൈസ് പിടിയിൽ
Defendants

പെരുന്നാൾ ആഘോഷിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവതി - യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് എക്സൈസ് സംഘമാണ് മോഡൽ ഉൾപ്പെടെ രണ്ട്  യുവതികളെയും രണ്ട് യുവാക്കളെയും പറശിനിക്കടവ്, കോൾമൊട്ട ഭാഗത്തെ ലോഡ്ജ് മുറിയിൽ നിന്നും പിടികൂടിയത്. 


മട്ടന്നൂർ മരുതായിയിലെ 23 കാരനായ മുഹമ്മദ് ഷംനാദ്, വളപട്ടണത്തെ  37 കാരനായ മുഹമ്മദ് ജംഷീൽ, ഇരിക്കൂറിലെ 24 കാരി റഫീന, കണ്ണൂർ സിറ്റിയിലെ 22 കാരി ജസീന എന്നിവരെയാണ് തളിപ്പറമ്പ് എക്സൈസ് സംഘം പിടികൂടിയത്. ഇതിൽ 24 കാരി റഫീന മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചു വരികയാണ്. ഇവരിൽ നിന്നും 490 മില്ലി ഗ്രാം എം.ഡി.എം.എയും ടെസ്റ്റ് ട്യൂബുകൾ, ലാമ്പുകൾ എന്നിവയും പിടികൂടി. 


ചെറിയ പെരുന്നാൾ ദിനത്തിൽ കൂട്ടുകാരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് രണ്ട് യുവതികളും സ്വന്തം വീടുകളിൽ നിന്നും ഇറങ്ങിയത്. തുടർന്ന് വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് ആൺ സുഹൃത്തുക്കൾക്കൊപ്പം ലഹരി ഉപയോഗിച്ചു വരികയായിരുന്നു. വീട്ടുകാർ വിളിക്കുമ്പോൾ യുവതികൾ തമ്മിൽ പരസ്പരം ഫോൺ കൈമാറി അവരെയും കബളിപ്പിക്കുകയായിരുന്നു ഇവരുടെ പതിവ്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ വി.വി.ഷാജി, അഷ്റഫ് മലപ്പട്ടം  എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories