മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശി അസ്മയാണ് മരിച്ചത്. അസ്മയും ഭര്‍ത്താവും താമസിച്ചിരുന്ന വാടകവീട്ടിലായിരുന്നു അസ്മയുടെ പ്രസവം. മൃതദേഹം അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദീല്‍ അസ്മയുടെ സ്വദേശമായ പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുകയും ശേഷം പൊലീസ് ഇടപെട്ട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അസ്മയ്ക്ക് അമിത രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന് കുടുംബം ആരോപിച്ചു. അസ്മയുടെ ഭര്‍ത്താവിനെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ യുവതിയുടെ വീട്ടുകാരുടെ മൊഴി എടുക്കുമെന്ന് പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു. അസ്മയുടെ കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.