Share this Article
Union Budget
കാസർഗോഡ് പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നാലുപേർക്ക് വെട്ടേറ്റു
Four Injured in Kasaragod Firecracker Clash

കാസർകോട്ട് പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കം,കത്തിക്കുത്തിൽ കലാശിച്ചു.അക്രമത്തിൽ നാലുപേർക്ക് വെട്ടേറ്റു.ഒരാളുടെ നില ഗുരുതരമാണ്.സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

നാലാംമൈലിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വീടിന് സമീപം പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.പ്രതികൾ അനാവശ്യമായി പടക്കം പൊട്ടിച്ചത് പ്രദേശവാസികൾ, ചോദ്യം ചെയ്തിരുന്നു.ഇതോടെ ഇവർ സംഭവ സ്ഥലത്തുനിന്നും മടങ്ങി, പിന്നീട് മണിക്കൂറിന് ശേഷം  വാഹനങ്ങളിൽ സംഘടിച്ചെത്തി  പെപ്പർ സ്പ്രേ അടിച്ച്, വടി വാളും, കത്തിയും  ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.


അക്രമത്തിൽ പരിക്കേറ്റ ചെങ്കള സ്വദേശി ഇബ്രാഹിം സൈനുദീൻ, ഫവാസ്,അബ്ദുൽ റസാഖ്, മുൻഷീദ്  എന്നിവർ ചികിത്സയിലാണ്. ഇതിൽ ഗുരുതര പരിക്കേറ്റ ഫവാസിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അക്രമികൾ വടിവാളും, കത്തിയും പെപ്പർ സ്പ്രേയും ഉപയോഗിച്ചെന്നും,പ്രതികൾ ലഹരിക്ക് അടിമകളാണെന്നും പരിക്കേറ്റവർ പറഞ്ഞു.


സംഭവവുമായി ബന്ധപ്പെട്ട് 10 പേർക്കെതിരെ വധശ്രമത്തിനാണ്  കേസെടുത്തിട്ടുള്ളത്. ഇതിൽ മൂന്ന് പേരേ  പിടികൂടി.മൊയ്തീൻ, മിഥിലാജ് , അസറുദ്ദീൻ എന്നിവരെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories