മുനമ്പം ഭൂമി വിഷയത്തില്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചതു റദ്ദാക്കിയുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക.
വസ്തുതകള്‍ പരിശോധിക്കാനും ശുപാര്‍ശ നല്‍കാനുമാണ് കമ്മിഷന്‍ രൂപീകരിച്ചതെന്നും വഖഫ് ഭൂമിയാണോ അല്ലയോ എന്നു തീരുമാനിക്കാന്‍ കമ്മിഷനു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വഖഫ് ഭൂമി വിഷയത്തില്‍ കക്ഷിചേരാനുള്ള മുനമ്പം നിവാസികളുടെ ഹര്‍ജിയിലും ഇന്ന് ഹൈക്കോടതി വിധി പറയും.