ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യം തേടിയാണ് നടന്‍ കോടതിയെ സമീപിച്ചത്. എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നുമാണ് ആവശ്യം. പ്രതിയില്‍ നിന്ന് കഞ്ചാവ് വാങ്ങിയില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും നടന്‍ ഹര്‍ജിയില്‍ പറഞ്ഞു. പ്രതി തസ്ലിമ സുല്‍ത്താനയെ പരിചയമുണ്ടെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. കഞ്ചാവ് വേണമോ എന്ന് ചോദിച്ച് ഏപ്രില്‍ ഒന്നിന് വിളിച്ചിരുന്നു. ആരാധികയാണെന്ന് പറഞ്ഞതിനാലാണ് നമ്പര്‍ സേവ് ചെയ്‌തെന്നും നടന്‍.
വാട്സാപ്പില്‍ തസ്ലിമയുടെ സന്ദേശം വന്നു. കളിയാക്കിയതാണെന്ന് കരുതി വെയിറ്റ് ചെയ്യാന്‍ മറുപടി നല്‍കി. പിന്നീട് താന്‍ മറുസന്ദേശം ഒന്നും നല്‍കിയിട്ടില്ലെന്നും ശ്രീനാഥ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് 3 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി തസ്ലീമ സുല്‍ത്താന, ആലപ്പുഴ സ്വദേശി കെ ഫിറോസ് എന്നിവരെ എക്‌സൈസ് പിടികൂടിയത്. പ്രതികള്‍ നടന്മാരായ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് കഞ്ചാവെത്തിച്ച് നല്‍കിയിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.