കണ്ണൂർ തളിപ്പറമ്പിലെ ഓയിൽ മില്ലിൽ വൻ തീപിടിത്തം. തളിപ്പറമ്പ് മാർക്കറ്റിലെ മുതുകുട ഓയിൽ മില്ലാണ് തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചത്. തളിപ്പറമ്പ് ഒമാൻ നഗറിലെ മുഹമ്മദ് കുഞ്ഞി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു തീപിടിത്തം സംഭവിച്ചത്. ആറുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാ ണ് അഗ്നിരക്ഷാസേനയ്ക്ക് തീ നിയന്ത്രണവിധേയമാ ക്കാൻ കഴിഞ്ഞത്. തളിപ്പറമ്പിൽ നിന്നും മൂന്ന് യൂണിറ്റും പയ്യന്നൂർ, മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ യൂണിറ്റുമാണ് അഗ്നിരക്ഷാസേന എത്തിയത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.