തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ കാർ ഭാഗികമായി തകർന്നു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കോവളത്ത് നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന കാർ അപകടത്തിൽ പെട്ടത്. മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് വേഗത കുറച്ചതോടെ വാഹനത്തിലിടിക്കാതിരിക്കാൻ കാർ വെട്ടിക്കുകയായിരുന്നു.എന്നാൽ നിയന്ത്രണം വിട്ട കാർ ഫ്ലൈ ഓവറിൻ്റെ ഡിവൈഡറിൽ തട്ടി കീഴ്മേൽ മറിയുകയായിരുന്നു. പിറകിൽ വന്ന കാറിൻ്റെ കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.