Share this Article
Flipkart ads
മ​ര​ട് അ​നീ​ഷിന് നേരേ ജയിലിൽ വധശ്രമം
An attempt was made to kill Marad Anish in jail

ഗുണ്ടാ നേതാവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ മ​ര​ട് അ​നീ​ഷ് എ​ന്ന ആ​ന​ക്കാ​ട്ടി​ൽ അ​നീ​ഷി​ന് വിയ്യൂർ സെൻട്രൽ ജയിലിൽ വധശ്രമം. കൊച്ചിയിലെ തന്നെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാ നേതാവുമായ അമ്പായത്തോട് അഷ്‌റഫ്‌ ഹുസൈൻ ആണ് ആക്രമിച്ചത്. ബ്ലേഡ് ഉപയോഗിച്ച് ദേഹത്തും തലയിലും നിരവധി മുറിവേൽപ്പിച്ചു. തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥൻ ബിനോയിക്കും മർദനമേറ്റു. അനീഷിനെ മുളംകുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വ്യക്തി വൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെന്ന്  പറയുന്നു. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ കേ​സു​ക​ളു​ള്ള അ​നീ​ഷി​നെ​തി​രെ കേ​ര​ള​ത്തി​ൽ മാ​ത്രം കൊ​ല​പാ​ത​കം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, വ​ധ​ശ്ര​മം, ഗു​ണ്ടാ​പ്പി​രി​വ് തു​ട​ങ്ങി 45ഓ​ളം കേ​സു​ക​ളു​ണ്ട്. ഈ മാസം അഞ്ചാം തിയ്യതിയാണ് കൊച്ചിയിൽ ആശുപത്രിയിൽ എത്തിയ അനീഷിനെ ആശുപത്രി വളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പ ചുമത്തിയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories