Share this Article
വീട് കേന്ദ്രീകരിച്ച് മദ്യ വില്‍പ്പന നടത്തിയ സ്ത്രീ അറസ്റ്റില്‍
വെബ് ടീം
posted on 09-04-2024
1 min read
the-bar-at-home-was-closed-a-woman-who-sold-liquor-in-was-arrested

പാലക്കാട്: വീട് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തിയിരുന്ന സ്ത്രീ അറസ്റ്റില്‍. ചിറ്റൂര്‍ പട്ടഞ്ചേരി വണ്ടിതാവളത്ത് ദേവി ആണ് അറസ്റ്റിലായത്. ചിറ്റൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ അനീഷ് മോഹനും സംഘവുമാണ് ദേവിയെ അറസ്റ്റ് ചെയ്തത്.

ദേവിയുടെ ഭര്‍ത്താവ് ഹരിദാസിനെതിരെ അനധികൃത മദ്യ വില്പനയ്ക്കും മദ്യം സൂക്ഷിച്ചതിനും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു.

എക്‌സൈസ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍, ഗോപകുമാരന്‍, രമേഷ് കുമാര്‍, രതീഷ്, ജോസ് പ്രകാശ്, പ്രജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories