Share this Article
യുവതിയെ കാറിൽ പിന്തുടർന്നു, അശ്ലീല ചേഷ്ട കാട്ടി; പൊലീസുകാരന് സസ്പെൻഷൻ
വെബ് ടീം
posted on 13-04-2024
1 min read
policeman-suspended-for-harassing-woman-by-following-her-in-car

തൊടുപുഴ: യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും അശ്ലീല ചേഷ്ടകള്‍ കാട്ടുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ പൊലീസുകാരന് സസ്‌പെൻഷൻ. കുളമാവ് പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പെരിങ്ങാശേരി ഒ.എം. മര്‍ഫിയെ (35) ആണ് ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ബുധനാഴ്ച വൈകീട്ട് 6.15നാണ് സംഭവം. തൊടുപുഴയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുള്ള യുവതി കരിമണ്ണൂര്‍ പഞ്ചായത്ത് കവലയില്‍ ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോയപ്പോഴാണ് യുവതിയെ പൊലീസുകാരനും മറ്റൊരാളും കാറില്‍ പിന്തുടര്‍ന്നത്. കിളിയറ റോഡിലെ പാലത്തിന്റെ സമീപം എത്തിയപ്പോള്‍ കാര്‍ മുന്നില്‍ കയറ്റി വട്ടം നിര്‍ത്തി തുടര്‍ന്ന് ഡ്രൈവര്‍ സീറ്റിലിരുന്ന് യുവതിക്കു നേരെ ഇയാള്‍ ചേഷ്ടകള്‍ കാട്ടി പെട്ടെന്ന് യുവതി മുന്നോട്ട് കടന്നതോടെ ഡ്രൈവര്‍ സീറ്റില്‍ നിന്ന് ഇയാള്‍ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി. ഇതോടെ യുവതി പേടിച്ച് അടുത്തുള്ള കടയില്‍ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories