മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെ ഷഹാനയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിറത്തിന്റെ പേരിൽ ഭർത്താവ് നിരന്തരം ഷഹാനയെ മാനസികമായി പീഡിപ്പിച്ചതായി യുവതിയുടെ കുടുബം ആരോപിച്ചു.ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞും അവഹേളിച്ചു. ഭര്‍ത്താവ് മൊറയൂർ സ്വദേശി അബ്ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് ആരോപണം.
ഇരുപത് ദിവസം മുൻപാണ് ഷഹാനയുടെ വിവാഹം കഴിഞ്ഞത്. ഡിഗ്രി വിദ്യാർഥിയാണ് ഷഹാന.