മലപ്പുറം: തിരുവാലി പൂന്തോട്ടത്തിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.വണ്ടൂർ വാണിയമ്പലം സ്വദേശിനി സിമി വർഷ (22) യാണ് അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.കൂടെയുണ്ടായിരുന്ന ഭർത്താവിനെ പരിക്കുകളോടെ മഞ്ചേരി ഹോസ്പിറ്റലിലേക്ക് മാറ്റി. മറ്റൊരു വാഹനത്തിനെ മറികടക്കവേ എതിരെ വന്ന ബസ്സിന്റെ സൈഡിൽ തട്ടി പിന്നിലെ ടയറിന് അടിയിൽ പെട്ടാണ് വർഷ മരണപ്പെട്ടതെന്നാണ് ദൃക്‌സാക്ഷികൾ അറിയിച്ചത്.
ബുള്ളറ്റിൽ മൊബൈൽ ഫോൺ വാങ്ങാൻ പോകുന്നതിനിടെയായിരുന്നു അപകടമെന്നാണ് റിപ്പോർട്ട്