തലശ്ശേരി/മാഹി: കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തീപിടിച്ച് കത്തിനശിച്ചു.തലശേരി- മാഹി ബൈപാസ്സിൽ ആണ് അപകടം.സാൻട്രോ കാർ കണ്ണൂർ സ്വദേശി പ്രദീപന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്.ഇദ്ദേഹത്തിന്റെ മകൻ പ്രയാഗ് ആണ് വാഹനം ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ട് . പ്രയാഗിന് പരിക്കേറ്റിട്ടുണ്ട്.പാലത്തിനു താഴെ ഒരു വീട്ടിൽ ചടങ്ങ് നടക്കുന്നത് കൊണ്ട് അവിടെയുള്ള ആളുകൾ ഓടിയെത്തി യുവാവിനെ കാറിൽ നിന്ന് പുറത്തിറക്കി.
അതേ സമയം മറ്റൊരു കാറും അപകടത്തിൽപെട്ട് കത്തി നശിച്ചിട്ടുണ്ട്.
കാറപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു കാണാം