Share this Article
Union Budget
കൊച്ചിയില്‍ രാത്രിയിൽ മുഖംമൂടി സംഘം യുവതിയെ ആക്രമിച്ചു; തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്ക്; തലയില്‍ ഇരുപതോളം സ്റ്റിച്ചുകൾ
വെബ് ടീം
5 hours 2 Minutes Ago
1 min read
vinni

കൊച്ചി വല്ലാര്‍പാടത്ത് മുഖംമൂടി  ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ യുവതിയ്ക്ക് ഗുരുതര പരിക്ക്. പനമ്പുകാട് മത്സ്യഫാം ഉടമ പോള്‍ പീറ്ററുടെ ഭാര്യ വിന്നിയെയാണ് ഞായറാഴ്ച രാത്രി മുഖംമൂടി ധരിച്ച മൂന്നുപേര്‍ മര്‍ദിച്ചത്. ഗുരുതര പരിക്കേറ്റ വിന്നി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇവരുടെ ചെമ്മീന്‍കെട്ടില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാന്‍ വിന്നി വാഹനത്തിനടുത്ത് നില്‍ക്കുമ്പോഴാണ് സംഘമെത്തിയത്.

സംഘത്തെ കണ്ട് ഫോണ്‍ വിളിക്കാന്‍ തുടങ്ങുമ്പോള്‍ ഒരാള്‍ ഓടിയെത്തി ഇരുമ്പുവടികൊണ്ട് തലയ്ക്ക് പിന്നില്‍ അടിയ്ക്കുകയായിരുന്നെന്ന് വിന്നിയുടെ ഭര്‍ത്താവ് പോള്‍ പീറ്റര്‍ പറയുന്നു. നിലത്തുവീണ വിന്നിയെ ഇരുമ്പുവടി ഉപയോഗിച്ചും മറ്റും സംഘം മര്‍ദിച്ചു.വിന്നിയുടെ തലയ്ക്കും കൈക്കും ഗുരുതരമായ പരിക്കേറ്റു. തലയില്‍ ഇരുപതോളം സ്റ്റിച്ചുകളുണ്ട്. കൈക്ക് ഒടിവുമുണ്ട്.

സംഭവത്തില്‍ മുളവുകാട്പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തന്റെ ഫാമുമായി ബന്ധപ്പെട്ട് നേരത്തേ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോള്‍ പീറ്റര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക നേതാവ് വധഭീഷണി മുഴക്കിയിരുന്നെന്നും മുളവുകാട് പോലീസില്‍ പരാതി നല്‍കിയിരുന്നതായും പോള്‍ അറിയിച്ചു . 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories