ശബരിമല: അയ്യപ്പ ദർശനത്തിനായി നടൻ മോഹൻലാൽ ശബരിമലയിലെത്തി. മോഹൻലാൽ പ്രധാന വേഷം അവതരിപ്പിക്കുന്ന എമ്പുരാൻ സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് താരത്തിന്റെ ശബരിമല സന്ദർശനം. പമ്പയിലെത്തിയ മോഹൻലാൽ ഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. പടിപൂജ അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കും. നാളെ പുലർച്ചെ നട തുറന്ന ശേഷമാകും മലയിറങ്ങുക.മോഹന്‍ലാല്‍ പമ്പയിലെത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
സിനിമപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ദിവസങ്ങള്‍ മുമ്പാണ് മോഹന്‍ലാല്‍ അയ്യപ്പദര്‍ശനത്തിനായി എത്തുന്നത്.മാർച്ച് 27-നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തുന്നത്.