Share this Article
Union Budget
കൊല്ലത്ത് എം.ഡി.എം.എയുമായി യുവതി പിടിയില്‍; പിടിയിലായത് കാറിൽ വരുമ്പോൾ
വെബ് ടീം
posted on 21-03-2025
1 min read
anila

കൊല്ലത്ത് 50 ഗ്രാം എം.ഡി.എം.എയുമായി യുവതി പിടിയില്‍. പെരിനാട് ഇടവട്ടം സ്വദേശി അനില രവീന്ദ്രന്‍ (34) ആണ് പിടിയിലായത്. ബെംഗളൂരുവില്‍നിന്ന് കാറില്‍വരുമ്പോഴാണ് പൊലീസ് പിടികൂടിയത്.കർണ്ണാടക രജിസ്ട്രേഷൻ കാറിൽ എം ഡി എം എ കടത്തുന്നതിനിടയിലാണ് പിടിയിലായത്. കൊല്ലം സിറ്റി ഡാൻസാഫും ശക്തിക്കുളങ്ങര പോലീസും ചേർന്നാണ് പിടികൂടിയത്.കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ സിറ്റി എ സി പി ഷരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് യുവതിയെ പിടികൂടിയത്. യുവതി നേരത്തെയും ലഹരിയുമായി പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories