Share this Article
മോഡല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞെന്ന് ആരോപിച്ച് പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കാൻ അധികാരമില്ല
There is no authority to debar one from appearing in the examination on the ground of low marks in the model examination

പാലക്കാട് റെയില്‍വേ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പാള്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിൽ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മോഡല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കാൻ  പ്രിന്‍സിപ്പാളിന് അധികാരം ഇല്ല. വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാൻ അവസരം നൽകും. സ്‌കൂളുകളുടെ ഇത്തരത്തിലുള്ള നിലപാടുകളിൽ  സർക്കാർ വിട്ടുവീഴ്ച ഇല്ലാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories