Share this Article
Union Budget
കോട്ടയത്ത് അമ്മയും 5 വയസുള്ള കുഞ്ഞും ട്രെയിനിടിച്ച് മരിച്ചു
വെബ് ടീം
posted on 07-03-2024
1 min read
mother-and-child-died-train-kottayam

കോട്ടയം അടിച്ചിറയില്‍ ട്രെയിന്‍ ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കോട്ടയം അടിച്ചിറ 101 കവലക്ക് സമീപത്തെ റെയില്‍വേ മേല്‍ പാലത്തിന് സമീപമാണ് അമ്മയും കുഞ്ഞും ട്രെയിന്‍ ഇടിച്ചു മരിച്ചത്.

രാവിലെ 10.48 ഓടെ യാണ് സംഭവം. ഇതര സംസ്ഥാനക്കാരായ അമ്മയും, അഞ്ച് വയസുമുള്ള കുഞ്ഞുമാണ് മരിച്ചത്. തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്നാണ് വിവരം.

അരമണിക്കൂറോളം പാതയില്‍ ഗതാഗതം നിയന്ത്രിച്ച ശേഷം മൃതദേഹങ്ങള്‍ നീക്കി. ഏറ്റുമാനൂര്‍ പൊലീസും, ആര്‍പിഎഫും ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories