Share this Article
വീട് കുത്തിത്തുറന്ന് മോഷണം; മുൻവാതിൽ തുറന്നു അകത്തുകയറി; കവര്‍ന്നത് 17 പവന്‍ സ്വര്‍ണം
വെബ് ടീം
posted on 20-03-2024
1 min read
theft at mathur

പാലക്കാട്:  വീട് കുത്തിത്തുറന്ന് 17 പവന്‍ സ്വര്‍ണം കവര്‍ന്നു.മാത്തൂരാണ് സംഭവം. തണ്ണീരങ്കാട് വീട്ടില്‍ സഹദേവന്‍-ജലജ ദമ്പതിമാരുടെ വീട്ടിലാണ് മോഷണം നടന്നത്.

ചൊവ്വാഴ്ച വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയതെന്ന് പൊലീസ് പറഞ്ഞു. കുഴല്‍മന്ദം പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories