Share this Article
image
രാവിലെ സ്കൂളില്‍ പോയ രണ്ട് കുട്ടികളെ കാണാതായി; നാട്ടുകാരും പൊലീസും തെരച്ചിലിൽ
വെബ് ടീം
posted on 26-03-2024
1 min read
FILE

കോട്ടയം: കൂട്ടിക്കലിൽ സ്കൂളില്‍ പോയ കുട്ടികളെ കാണാതായി. രണ്ട് കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇരുവരും രാവിലെ സ്കൂളിലേക്ക് പോയതാണ്. സ്കൂള്‍ വിട്ട ശേഷം ഇവിടെ നിന്നും ഇറങ്ങിയ ഇവര്‍ വീട്ടിലെത്തിയില്ല.

ഏന്തയാർ സ്വദേശികളായ സാൻജോ, അമൃത് എന്നിവരെയാണ് കാണാതായത്. ഇരുവരും നാലാം ക്ലാസ് വിദ്യാർത്ഥികളാണ്. നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories