Share this Article
Union Budget
കോട്ടയം മെഡിക്കല്‍ കോളജിനു സമീപം വന്‍ തീപ്പിടിത്തം
A huge fire broke out near Kottayam Medical College

കോട്ടയം മെഡിക്കല്‍ കോളജിനു സമീപം കടകള്‍ക്ക് തീപിടിച്ചു. സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക്‌സിലെ മൂന്ന് കടകളിലാണ് തീപിടിത്തമുണ്ടായത്. ഒരു ചെരിപ്പ്കട പൂര്‍ണമായും രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചു. രാവിലെയാണ് സംഭവം.

അടച്ചിട്ടിരുന്ന കടയ്ക്കുള്ളില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാര്‍ അഗ്‌നിശമനസേനയെയും ഗാന്ധിനഗര്‍ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പതിനഞ്ചിലേറെ കടകളാണ് ഇവിടെയുള്ളത്. തുടര്‍ന്ന് അഗ്‌നിശമനസേനയുടെ അഞ്ച് യൂണിറ്റുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories