Share this Article
വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍; അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു
വെബ് ടീം
posted on 08-04-2024
1 min read
/beenas-daughter-also-died

പാലക്കാട്: വല്ലപ്പുഴയില്‍ അമ്മയെയും മക്കളെയും വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, അമ്മയ്ക്കു പിന്നാലെ ചികിത്സയിലിരുന്ന മൂത്ത മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപിന്റെ മകള്‍ നിഖ (12) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ പ്രദീപിന്റെ ഭാര്യ ബീനയെ (35) പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തിയ നിലയിലായിരുന്നു. പൊള്ളലേറ്റ ആറുവയസുകാരി നിവേദ ചികിത്സയില്‍ കഴിയുകയാണ്.

കുടുംബ പ്രശ്‌നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബീനയുടെ ഭര്‍ത്താവ് പ്രദീപ് വടകരയില്‍ മരപ്പണി ചെയ്യുകയാണ്. രണ്ടു മാസത്തിലൊരിക്കലാണു നാട്ടിലെത്തുന്നത്. സംഭവത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories