Share this Article
കോട്ടയത്ത് വെള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തീവണ്ടി തട്ടി 2 പേര്‍ മരിച്ചു
youths died after train hit.

കോട്ടയത്ത് വെള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തീവണ്ടി തട്ടി രണ്ട് പേര്‍ മരിച്ചു. വെള്ളൂര്‍ മൂത്തേടത്ത് വൈഷ്ണവ് മോഹനന്‍, ഇടയ്ക്കാട്ടുവയല്‍ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നിന് വെള്ളൂര്‍ ശ്രാങ്കുഴി ഭാഗത്ത് വച്ചാണ് അപകടം.

വടയാര്‍ ആറ്റുവേല ഉത്സവം കണ്ട് മടങ്ങിവരികയായിരുന്നു ഇരുവരും. എതിരെ ട്രെയിന്‍ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്കു മാറിയപ്പോള്‍ പിന്നില്‍ നിന്നും വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. കോട്ടയം മംഗളം കോളജിലെ ബിബിഎ വിദ്യാര്‍ത്ഥികളാണ് ഇരുവരും.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories