തൃശൂര്‍: കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ കരയ്‌ക്കെത്തിച്ചു. പതിനാറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തൊടുവിലാണ് പുറത്തെത്തിച്ചത്. കരയിലെത്തിയതിന് പിന്നാലെ ആന കാട്ടിലേക്ക് ഓടിപ്പോകുകയും ചെയ്തു. കിണറിടിച്ച ശേഷമാണ് ആനയെ പുറത്തെത്തിച്ചത്. അതിനുശേഷം ജനവാസമേഖലയില്‍ മൂന്ന് കിലോ മീറ്റര്‍ അകലെയുള്ള കാട്ടിലേക്ക് ആനയെ തുരത്തുകയും ചെയ്തു.
അതേസമയം ആനയെ മയക്കുവെടി വയ്ക്കാത്ത വനം വകുപ്പിന്റെ നടപടിയില്‍ ജനം പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്. ആന ഉള്‍വനത്തിലേക്ക പോകുമെന്നാണ് വനം വകുപ്പിന്റെ നിഗമനം. എന്നാല്‍ ആനയ്ക്ക് പരിക്കേറ്റതിനാല്‍ അതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
നേരത്തെ ആനയെ മയക്കുവെടി വെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയിരുന്നു. കിണറ്റിലെ വെള്ളം വറ്റിച്ചശേഷമാകും മയക്കുവെടി വെക്കുകയെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ അറിയിക്കുകയും ചെയ്തിരുന്നു.