Share this Article
ട്രെയിന്‍ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു
വെബ് ടീം
posted on 13-04-2024
1 min read
elephant-injured-after-being-hit-by-a-train-died

പാലക്കാട് കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍ പാളം കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു. വൈകിട്ട് അഞ്ചുമണിക്കാണു മരണം സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആന.

ആനയെ കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് മരുന്നുകളും മറ്റ് ചികിത്സയും നല്‍കി വരുകയായിരുന്നു.

നടക്കാൻ കഴിയാതെ ആന കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആനയുടെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായി വനംവകുപ്പ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories