Share this Article
വീടിനു സമീപത്ത്‌ വച്ച് ഏഴുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു
വെബ് ടീം
posted on 13-04-2024
1 min read
seven-year-old-girl-died-of-snakebite

കോട്ടയം:  ഏഴുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു.പൈക ഏഴാംമൈലിലാണ് ദാരുണ സംഭവം. എലിക്കുളം ആളുറുമ്പ് വടക്കത്തുശ്ശേരിൽ അരുണിന്റെയും ആര്യയുടെയും മകൾ ആത്മജ അരുണാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് പൈക ഏഴാംമൈലിൽ വാടകവീടിന് സമീപത്തുവെച്ച് പാമ്പുകടിയേൽക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിച്ചു. ഉരുളികുന്നം എസ്.ഡി.എൽ.പി.സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിനിയായിരുന്നു ആത്മജ.

അണലിയാണ് കടിച്ചതെന്നാണ് നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories