തൃശൂർ: രാമായണത്തിലെ മാരീച വേഷത്തിൽ വന്ന് കേരളത്തിലെ ജനങ്ങളെ മോഹിപ്പിച്ച് കളയാം എന്ന് കരുതരുതെന്ന് പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ . ഇടത്പക്ഷ സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിൻ്റെ പ്രചരണാർത്ഥം ഇരിങ്ങാലക്കുട നഗരസഭ മൈതാനത്ത് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബറിന് താങ്ങ് വില ഏർപെടുത്തുന്നതിന് ബി ജെ പി , കോൺഗ്രസ് സർക്കാരുകൾ എതിർത്തത് ടയർ കമ്പനികൾക്ക് വേണ്ടി ആയിരുന്നുവെന്നും കേരളത്തിൽ ഒരു സീറ്റിൽ പോലും രണ്ടാം സ്ഥാനത്ത് ബി ജെ പി എത്തില്ലെന്നും വെറുപ്പിൻ്റെ പ്രതൃയശാസ്ത്രം കേരളത്തിൽ വില പോകില്ലെന്നും നവോത്ഥാന മൂല്യങ്ങൾ ഉൾകൊള്ളുന്ന ജനങ്ങളാണ് കേരളത്തിലേത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന രീതിയിൽ ആണ് കേരള സംസ്ഥാനം ഉള്ളത് ആ കേരളത്തെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്താം എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പരിഹാസ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
മന്ത്രി ആർ ബിന്ദു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥാനാർത്ഥി വി എസ് സുനിൽ കുമാർ,ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രകാശ് ബാബു, മന്ത്രി കെ രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സി പി എം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ്, എം എൽ എ കെ കെ രാമചന്ദ്രൻ, എൽ ജെ ഡി ജില്ലാ പ്രസിഡൻ്റ് യൂജിൻ മോറോലി, കെ.പി രാജേന്ദ്രൻ , എം കെ കണ്ണൻ, കെ ശ്രീകുമാർ, ടി കെ സുധീഷ്. എന്നിവർ സംസാരിച്ചു.