Share this Article
മാതൃകാ പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ ഷാഫി പറമ്പിലിന് നോട്ടീസ്
വെബ് ടീം
posted on 20-04-2024
1 min read
notice-to-shafi-parambil-on-model-code-of-conduct-violation-complaint

വടകര: മാതൃകാ പെരുമാറ്റച്ചട്ടലംഘന പരാതിയിൽ വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് നോട്ടീസ്.വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ "ഈദ് വിത്ത് ഷാഫി'' എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് നോട്ടീസ് നൽകിയത്.

ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഷാഫി പറമ്പിൽ പ്രഥമ ദൃഷ്ട്യാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടിസിൽ പറയുന്നു.

മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories