Share this Article
ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.; സംഭവം കോട്ടയം മണിമലയില്‍
A young man who was being treated for acid attack died.; The incident took place in Manimala, Kottayam

കോട്ടയം മണിമലയില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആനിക്കാട് സ്വദേശി സുമിത്താണ് മരിച്ചത്. 

ഈ മാസം പതിമൂന്നിനാണ് സുമിത്ത് ആസിഡ് ആക്രമണത്തിന് ഇരയായത്. ഇടുക്കി സ്വദേശിയായ സാബു ദേവസ്യ, കൊടുങ്ങൂര്‍ സ്വദേശി പ്രസീദ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ഇരുവരും. ഒരുമിച്ച് വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന ഇരുവരും സുമിത്തിനെ പൊന്തന്‍ പുഴ വനമേഖലയില്‍ എത്തിച്ച് മദ്യം നല്‍കിയശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് മൊഴി. ആസിഡ്് ആക്രമണത്തില്‍ മുഖത്തിനും കഴുത്തിനും ശരീരത്തും സാരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കേയാണ് മരിച്ചത്.

കഴിഞ്ഞ മാസം സമാന രീതിയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെിെലും സാധിച്ചില്ലെന്ന് പ്രതികള്‍ പറഞ്ഞു. പ്രസീദ് മുന്‍പും കൊലപാതക കേസിലെ പ്രതിയാണ്.     

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories