Share this Article
തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ് യൂത്ത് ഐക്കണായ മമിത ബൈജുവിന് വോട്ടില്ല; കന്നിവോട്ട് ചെയ്യാനാകാതെ നടി
വെബ് ടീം
posted on 25-04-2024
1 min read
mamitha-baiju-misses-first-vote-electoral-issue

കോട്ടയം: വോട്ട് പാഴാക്കരുതെന്ന സന്ദേശം   പ്രചരിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച സ്വീപ് യൂത്ത് ഐക്കണു വോട്ട് ചെയ്യാൻ പറ്റില്ല. പ്രേമലു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി മമിത ബൈജുവിനാണ് വോട്ടില്ലാത്തത്. ഇത്തവണ അവരുടെ കന്നിവോട്ടായിരുന്നു. വോട്ടർ പട്ടികയിൽ‌ പേരില്ലാത്തതാണ് പ്രശ്നമായത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നലെ പ്രവർത്തകർ നടിയുടെ കിടങ്ങൂരിലെ വസതിയിൽ വോട്ടിങ് സ്ലിപ് എത്തിച്ചപ്പോഴാണ് മകളുടെ പേര് ലിസ്റ്റിൽ ഇല്ല എന്ന വിവരം പിതാവ് ഡോ.ബൈജു അറിഞ്ഞത്.

സിനിമാത്തിരക്കുകൾ മൂലമാണ് വോട്ട് ഉറപ്പാക്കാൻ കഴിയാതെ പോയതെന്ന് മമിതയുടെ പിതാവ് ഡോ.ബൈജു പറഞ്ഞു. വോട്ടർമാരെ ബോധവൽക്കരിക്കാനും വോട്ടർ സാക്ഷരത പ്രോത്സാഹിപ്പിക്കാനുമുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ പദ്ധതിയാണ് സ്വീപ് എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം. പദ്ധതിയുടെ ഭാഗമായി, കോട്ടയം മണ്ഡലത്തിലെ ഐക്കണുകളായി ജസ്റ്റിസ് കെ.ടി തോമസ്, പായ് വഞ്ചിയിൽ ലോകം ചുറ്റിയ കമാൻഡർ അഭിലാഷ് ടോമി, മിസ് ട്രാൻസ് ഗ്ലോബൽ വിജയിയും മോഡലുമായ ശ്രുതി സിത്താര, ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി എന്നിവരെയാണ് നിശ്ചയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories