ചങ്ങനാശേരി: പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ് മരിച്ചത്.
തായ്ലന്ഡില് വച്ചായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. മൃതദേഹം തിങ്കളാഴ്ച കഴിഞ്ഞായിരിക്കും നാട്ടിലെത്തിക്കുക.
റാണി മാത്യുവിന്റെ ഭർത്താവും തായ്ലൻഡിലുണ്ട്.മൃതദേഹം പിന്നീട് നാട്ടിലെത്തിക്കും