Share this Article
image
ലോറി നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ ഇടിച്ച് അപകടം

The lorry went out of control and hit the vehicles parked on the road

എംസി റോഡിൽ കോട്ടയം മണിപ്പുഴയിൽ ലോറി നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ഇടിച്ച് അപകടം.  ലോറി ഡ്രൈവർ കുളത്തൂപ്പുഴ സ്വദേശി ബിബിനെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടിയുമായി കോട്ടയം ഭാഗത്തേയ്ക്ക് പോയ ലോറി നിയന്ത്രണം വിട്ട് സമീപത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളിൽ ഇടിച്ചു.

സ്വകാര്യ സ്കൂളിൻ്റെ  കവാടവും ഇടിച്ച് തകർത്തു. പുലർച്ചെ നാലു മണിയോടെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ലോറിയിൽ നിന്നും വീണ  തടി റോഡിൽ വീണത് ഗതാഗത തടസ്സത്തിന് കാരണമായി . ചിങ്ങവനം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories