Share this Article
Union Budget
കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; 15 പേർ ആശുപത്രിയിൽ
വെബ് ടീം
posted on 11-04-2025
1 min read
kuzhimanthi

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഇരുപത്തിയാറാം മൈലിലെ 'ഫാസ്' എന്ന സ്ഥാപനത്തിൽ നിന്നും കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്‌. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോ​ഗ്യവകുപ്പും ഹോട്ടലിൽ പരിശോധന നടത്തി. ശുചിത്വമില്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും ഹെൽത്ത് കാർഡില്ലാതെയാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയതോടെ ഹോട്ടൽ താൽക്കാലികമായി അടച്ചുപൂട്ടുന്നതിന് അധികൃതർ നിർദേശം നൽകി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories