പാലക്കാട്: പട്ടാമ്പി വല്ലപ്പുഴയിൽ നിന്ന് കാണാതായ 15-കാരിക്കായി തെരച്ചിൽ തുടരുന്നു. ചൂരക്കോട് സ്വദേശി ഷഹന ഷെറിന്റെ കൂടെ യാത്ര ചെയ്തയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു. ഷൊർണൂർ DYSPയുടെ നേതൃത്വത്തിൽ അഞ്ച് ടീമുകളായി 36 പൊലീസുകാരാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ കാണാതായത്.
ഷഹന പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും യൂണിഫോം മാറ്റി പോകുന്ന ദൃശ്യമാണ് അവസാനമായി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കൂടെയുള്ള ആളെപ്പറ്റി എന്തെങ്കിലും വിവരമുണ്ടെങ്കിൽ ഷൊർണൂർ DYSPയെ അറിയിക്കാൻ നിർദേശമുണ്ട്.