Share this Article
കസേരയില്‍ കയറി ജനല്‍തുറക്കാനുള്ള ശ്രമത്തിനിടെ കസേര മറിഞ്ഞു; ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതു വയസുകാരന് ദാരുണാന്ത്യം
വെബ് ടീം
19 hours 14 Minutes Ago
1 min read
munnar resort

ഇടുക്കി: മൂന്നാറിലെ ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതു വയസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്. മൂന്നാര്‍ ടി കാസ്റ്റില്‍ റിസോര്‍ട്ടില്‍ തിങ്കളാഴ്ചയായിരുന്നു അപകടം.മാതാപിതാക്കളോടൊപ്പം മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. റൂമിലെ സ്ലൈഡിങ് ഗ്ലാസ് വിന്‍ഡോയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories