കേരളാ വിഷൻ ന്യൂസും കൊച്ചി വി.പി.എസ് ലേക്ക് ഷോർ ഹോസ്പിറ്റലുമായി ചേർന്ന് സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആദ്യ സമ്മാനമായി ബേബി കിറ്റ് നൽകുന്ന എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ ആലപ്പുഴ ജില്ല തല ഉത്ഘാടനം നടന്നു.
കേരള വിഷൻ ന്യൂസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആദ്യ സമ്മാനമായി ബേബിക്കിറ്റുകൾ വിതരണം ചെയ്യുന്ന എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതി ആലപ്പുഴ ജില്ലയിൽ ആരംഭിച്ചു. കൊച്ചി വി.പി. എസ് ലേക്ക്ഷോർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ജില്ലയിൽ ഈ പരിപാടി നടപ്പാക്കുന്നത്.
പദ്ധതിയുടെ ജില്ലാതല്ല ഉദ്ഘാടനം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി അദ്യക്ഷയായി. ബേബി കിറ്റുകളുടെ വിതരണം വി. പി. എസ് ലേക്ക്ഷോർ ഹോസ്പിറ്റൽ എം.ഡി അഡ്വ. എസ്. കെ അബ്ദുള്ള നിർവഹിച്ചു.
കേരള വിഷൻ ന്യൂസ് ചെയർമാൻ സിബി. പി. എസ് ആമുഖ പ്രസംഗം നടത്തി. കേബിൾ ടി. വി ഒപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ചെങ്ങന്നൂർ മുനിസിപ്പൽ ചെയർപേഴ്സണൽ ശോഭ വർഗീസ്, കേബിൾ ടി. വി ഒപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നിസാർ കോയാപ്പറമ്പിൽ, ചെങ്ങന്നൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അനിത കുമാരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്യക്ഷ എം. വി പ്രിയ ടീച്ചർ, ചെങ്ങന്നൂർ മുനിസിപ്പൽ കൗൺസിലർ വിജി.വി, കേബിൾ ടി. വി ഒപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ എക്സിക്യുട്ടീവ് അംഗം അൻഷാദ് പി. ജെ കെ.സി.സി.എൽ ഡയറക്ടർ ബിനു ഭരതൻ എന്നിവർ പങ്കെടുത്തു.