പാലക്കാട് ഒറ്റപ്പാലം സർവ്വീസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ. വേങ്ങശ്ശേരി സ്വദേശികളായ പ്രദീപ്കുമാർ, കൃഷ്ണപ്രസാദ് എന്നിവരാണു പോലീസിന്റെ പിടിയിലായത്.
വേങ്ങശ്ശേരി സ്വദേശികളായ പ്രദീപ്കുമാർ, കൃഷ്ണപ്രസാദ് എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. പ്രദീപ്കുമാർ 3 പവൻ മാലയുമായാണ് ഒറ്റപ്പാലം സർവീസ് സഹകരണ ബാങ്കിൻ്റെ മെയിൻ ബ്രാഞ്ചിൽ പണയം വെക്കാനെത്തിയത്.
വ്യാജ 916 മുദ്രയോടു കൂടിയ മാലയുടെ കൊളുത്ത് സ്വർണമാണെന്നും കണ്ടെത്തി. സംശയം തോന്നിയ ജീവനക്കാർ ശാസ്ത്രീയമായി പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് ഉറപ്പാക്കുകയായിരുന്നു.
തുടർന്നു ബാങ്ക് ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. പ്രദീപിനെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തപ്പോഴാണു മാല കൊടുത്തുവിട്ടതു സുഹൃത്ത് കൃഷ്ണപ്രസാദ് ആണെന്നു വ്യക്തമായത്. തുടർന്ന് കൃഷ്ണ പ്രസാദിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ എ.അജീഷിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.