ഷൊര്‍ണൂര്‍ കൊച്ചിന്‍ പാലത്തിനു താഴെ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോണ്‍ക്രീറ്റ് തൂണിന് താഴ്ഭാഗത്താണ് 35 വയസ്സ് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായി ഇയാളെ ഈ പരിസരത്ത് കണ്ടിരുന്നു. ഷൊർണൂർ സി.ഐ വി.രവികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇൻക്വസ്റ്റ് പൂർത്തിയാക്കി.