Share this Article
'ബലമായി പിടിച്ച് വസ്ത്രം ഊരിമാറ്റി വീഡിയോ എടുത്ത് പ്രചരിപ്പിച്ചു'; ക്ലാസിൽ വച്ച് വിദ്യാർത്ഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി
വെബ് ടീം
22 hours 3 Minutes Ago
1 min read
student

കോട്ടയം: പാലായിൽ വിദ്യാർ‌ത്ഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആണ് ക്ലാസ്സിൽ ഉള്ള മറ്റ് വിദ്യാർത്ഥികൾ ചേർന്ന് ഉപദ്രവിച്ചത്. സംഭവത്തിൽ വിദ്യാർത്ഥിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.

വിദ്യാര്‍ത്ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിയുടെ നഗ്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം ഉൾപ്പെടുത്തിയാണ് അച്ഛൻ പാലാ പൊലീസിൽ പരാതി നൽകിയത്.

പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നു. എതിര്‍ക്കാൻ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്‍ത്ഥിയെ സഹപാഠികളായ രണ്ടു പേര്‍ ചേര്‍ന്ന് പിടിച്ചുവെച്ചാണ് ഉപദ്രവിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories