പാലക്കാട് കഞ്ചിക്കോട് മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധം ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും. പദ്ധതിയ്ക്കായി നിര്‍ദേശിച്ചിട്ടുള്ള എലപ്പുള്ളി പഞ്ചായത്തിലെ പ്രദേശത്ത് പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ കൊടി കുത്തി.സർക്കാരിന്റെ തീരുമാനം ജനവിരുദ്ധമാണെന്നും ശക്തമായ പ്രക്ഷോഭം നടത്തുമെന്നും വി.കെ ശ്രീകണ്ഠൻ എംപി പറഞ്ഞു.