മൊബൈൽ ഫോൺ ഉപയോഗം സീമകൾ ലംഘിച്ചാണ് ഇപ്പോഴുള്ളത്. ഒരു മൊബൈൽ ഉണ്ടെങ്കിൽ കുട്ടികൾക്ക് ഇപ്പോൾ ഭക്ഷണവും ഉറക്കവും പോലും ഇല്ല. ഇനിയെങ്ങാനും മാതാപിതാക്കൾ ഉപയോഗം കുറക്കാൻ പറഞ്ഞാലോ കുട്ടികളുടെ മട്ടും ഭാവവും മാറും. അത്തരത്തിലൊരു സംഭവം ആണിപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാലക്കാട് സ്‌കൂളിലെ പ്രധാനാധ്യാപകന് നേരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കൊലവിളി നടത്തിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ പ്രധാനധ്യാപകന്‍ പിടിച്ചുവച്ചതാണ് പ്രകോപനം. പുറത്തിറങ്ങിയാല്‍ കാണിച്ച് തരാം എന്നാണ് അധ്യാപകരോട് വിദ്യാര്‍ത്ഥിയുടെ ഭീഷണി.‘പുറത്ത് കിട്ടിയാൽ തീർക്കും, കൊന്നിടുമെന്നാ കൊന്നിടും’; എന്ന് തുടങ്ങി എന്ത് തേങ്ങയാ വീഡിയോയോ എടുത്ത് തനിക്ക് മെന്റൽ ഹരാസ്സ്മെന്റ് ആക്കിയാൽ ഉണ്ടല്ലോ..അങ്ങനെ കുട്ടി നിയന്ത്രണം വിട്ട് സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം. മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന് കുട്ടികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ കുട്ടി സ്‌കൂളില്‍ ഫോണ്‍ കൊണ്ടു വരികയും പ്രധാനധ്യാപകന്‍ പിടിച്ചുവയ്ക്കുകയുമായിരുന്നു.