ഇടുക്കി കൂട്ടാറിലും പൊലീസിന്റെ അതിക്രമം. കമ്പംമേട്ട് സി ഐ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൂട്ടാര്‍ സ്വദേശി മുരളീധരനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ മുരളീധരന്റെ പല്ല് പൊട്ടിപ്പോയി. ഡിസംബര്‍ 31 പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നേരെയായിരുന്നു പൊലീസ് അതിക്രമം. ആശുപത്രി ചിലവ് വഹിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതിനാലാണ് പരാതി നല്‍കുവാന്‍ താമസിച്ചതെന്ന് മുരളീധരന്‍ പറയുന്നു. എന്നാല്‍ ചികിത്സ ചിലവ് നല്‍കാത്തതിനെ തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.