പാലക്കാട് ഉപ്പുംപാടത്ത് ഭാര്യയെ ഭർത്താവ് കുത്തി കൊന്നു.തോലന്നൂർ സ്വദേശി ചന്ദ്രികയാണ് മരിച്ചത്. ഭർത്താവ് രാജനെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാതിവില തട്ടിപ്പ് കേസ്; അനന്തുകൃഷ്ണനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും
പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. കൊച്ചിയില്‍ അനന്തു താമസിച്ചിരുന്ന ഫ്‌ളാറ്റിലും പനമ്പിള്ളി നഗറിലേയും കളമശേരിയിലേയും ഓഫീസുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.
അനന്തു വാങ്ങിക്കൂട്ടിയ സ്ഥലങ്ങളിലെത്തിച്ച് ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് അനന്തു പണമയച്ചതായി കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. അവര്‍ക്ക് കേസുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നും അന്വേഷിക്കും