തൊടുപുഴ: ഇടുക്കി പെരുവന്താനത്ത് ടിആര്‍ ആന്റ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറയ്ക്ക് സമീപം കൊമ്പന്‍ പാറയില്‍ യുവതിയെ ആന ചവിട്ടിക്കൊന്നു. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മായില്‍ എന്ന 45കാരിയാണ് മരിച്ചത്.
വീടിന് സമീപത്തുള്ള അരുവിയിൽ കുളിക്കാൻ പോയ സോഫിയ വീട്ടിലെത്താൻ വൈകി. തുടർന്ന് വീട്ടിലുണ്ടായിരുന്ന മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് കൊമ്പൻ പാറയ്ക്ക് സമീപം കാട്ടാനയുടെ ചവിട്ടേറ്റ നിലയിൽ സോഫിയയെ കണ്ടെത്തിയത്.