ആലപ്പുഴ പുന്നപ്ര വാടയ്ക്കലില്‍ അമ്മയുടെ ആണ്‍ സുഹൃത്തിനെ മകന്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കിരണിനൊപ്പം മാതാപിതാക്കളേയും പ്രതി ചേര്‍ത്തു. കിരണിന്റെ അച്ഛന്‍ കുഞ്ഞുമോന്‍ അമ്മ അശ്വതി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍.
തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിനാണ് കേസില്‍ ഇവരെ പ്രതി ചേര്‍ത്തിട്ടുള്ളത്. ഷോക്കേറ്റ് മരിച്ച ദിനേശിന്റെ മൃതദേഹം കുഞ്ഞുമോന്റെ സഹായത്തോടെയാണ് കിരണ്‍ പാടത്ത് കൊണ്ടുപോയി ഉപേക്ഷിച്ചതെന്ന് പൊലീസ്. അമ്മ അശ്വതി കൊലപാതക വിവരം മറച്ചുവച്ചു. മൂന്നു പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കും