കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അതിക്രൂര റാഗിംഗ്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ വിവേക്, റിജില്‍ ജിത്ത്, രാഹുല്‍ രാജ്, ജീവന്‍, സാമുവേല്‍ ജോണ്‍ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായ രീതിയിലുള്ള പീഡന മുറകളാണ് നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.ശരീരമാസകലം വരഞ്ഞ് മുറിവുണ്ടാക്കിയിരുന്ന പ്രതികള്‍, ഈ മുറിവുകളില്‍ ലോഷന്‍ ഒഴിക്കുകയും വേദനെയെടുത്ത് പുളയുമ്പോള്‍ വായിലും ശരീര ഭാഗങ്ങളിലും ക്രീം തേച്ച് പിടിപ്പിക്കുകയും തുടര്‍ന്ന് നഗ്‌നരാക്കി നിര്‍ത്തുകയും സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കുകയും ചെയ്തിരുന്നതായും പരാതിയില്‍ പറയുന്നു. മൂന്നു മാസത്തോളമായി റാംഗിംങിന്റെ പേരിലുള്ള പീഡനം തുടര്‍ന്നതോടെയാണ് കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയത്.