ഇടുക്കി മൂന്നാറില്‍ കാട്ടുകൊമ്പന്‍ പടയപ്പയുടെ ആക്രമണത്തില്‍ യുവതിയ്ക്ക് പരിക്ക്. തൃശ്ശൂര്‍ സ്വദേശി ദില്‍ജയ്ക്കാണ് പരുക്കെറ്റത്. വകുവരൈ എസ്റ്റേറ്റിനു സമീപത്തു വെച്ചാണ് ആക്രമണമുണ്ടായത്. ജോലി സംബന്ധമായി മറയൂരിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
വഴിയില്‍ ആനയെ കണ്ട ഇവര്‍ വാഹനം നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഡില്‍ജിയെ പടയപ്പ എടുത്ത് എറിയുകയായിരുന്നു. ഇടുപ്പില്ലിന് പരിക്കേറ്റ ദില്‍ജയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.