കോട്ടയം വാഴൂരില്‍ മദ്യ ലഹരിയിലായ യുവതി യാത്രക്കാരെ ആക്രമിച്ചു. സംഭവത്തെത്തുടര്‍ന്ന് യുവതിയെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരിയില്‍ നിന്നും പൊന്‍കുന്നത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനുള്ളിലാണ് പാലാ സ്വദേശിനിയായ യുവതി സ്ത്രീകളെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യ്തത്.
ഇതേത്തുടര്‍ന്ന് ബസ്സില്‍ നിന്ന് യുവതിയെ ബലമായി ഇറക്കി വിടുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പള്ളിക്കത്തോട് പൊലീസ് സ്ഥലത്ത് എത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. കൈയ്ക്ക് മുറിവുണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍ കൊണ്ടു പോയി മെഡിക്കല്‍ പരിശോധന നടത്തിയപ്പോഴാണ് മദ്യപിച്ചതായി തെളിഞ്ഞത് . ഇതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.