Share this Article
Union Budget
മദ്യലഹരിയിൽ യുവാവ് കാർ പുഴയിലേക്ക് ഓടിച്ചിറക്കി
വെബ് ടീം
posted on 01-03-2025
1 min read
CAR

കോട്ടയം: മദ്യലഹരിയിൽ യുവാവ് കാർ പുഴയിലേക്ക് ഓടിച്ചിറക്കി. സമീപത്തുണ്ടായിരുന്ന വള്ളക്കാരൻ യുവാവിനെ രക്ഷിച്ചു.മറവന്തുരുത്ത് ആറ്റുവേലക്കടവിൽ ആണ് സംഭവം. വടയാര്‍ മുട്ടുങ്കല്‍ സ്വദേശിയായ യുവാവാണ് മദ്യലഹരിയില്‍ കാര്‍ പുഴയിലേക്ക് ഓടിച്ചിറക്കിയത്കടവിലെ കടത്തുകാരന്‍ കാറിന്റെ ഡോര്‍ തുറന്ന് യുവാവിനെ രക്ഷിച്ചതിനാല്‍ ആളപായമുണ്ടായില്ല.

സംഭവം അറിഞ്ഞ് പ്രദേശവാസികള്‍ ഇവിടേയ്ക്ക് എത്തി. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories