റമദാന്‍ നോമ്പ് തുടങ്ങിതോടെ ഈന്തപ്പഴ വിപണി ഉണര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിലയില്‍ ചെറിയതോതില്‍ വര്‍ദ്ധനവുണ്ട്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വിദേശരാജ്യങ്ങളില്‍ നിന്നും വലിയതോതില്‍ ഈന്തപ്പഴം എത്തിച്ച് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. നല്ല തിരക്കാണ് മിക്ക കടകളിലും അനുഭവപ്പെടുന്നത്.
ഈന്തപ്പഴമെത്തുന്നത്.നിലവില്‍ ചിലയിടങ്ങളിൽ സ്റ്റോക്ക് കുറവാണെങ്കിലും ഒരാഴ്ചക്കകം കൂടുതല്‍ ഈന്തപ്പഴം വിപണിയിലേക്കെത്തുമെന്നാണ് കച്ചവടക്കാർ പറയുന്നത്. റംസാൻ സമയത്ത് ഈന്തപ്പഴങ്ങള്‍ക്ക് കിലോയ്ക്ക് 100 രൂപ വരെ വർദ്ധനവ് ഉണ്ടാകാറുണ്ടെന്നും അവർ പറഞ്ഞു.
ഏതാണ്ട് 400 ഓളം വ്യത്യസ്ത തരത്തിലുള്ള ഈത്തപ്പഴങ്ങളുണ്ട്. ഇതില്‍ 20 ഓളം ഇനങ്ങളാണ് ജില്ലയിൽ സുലഭമായി ലഭിക്കുന്നത്.ഏറ്റവും കൂടുതല്‍ വില ജോർദ്ദാനില്‍ നിന്നെത്തുന്ന മജ്ദൂളിനാണ്. കിലോയ്ക്ക് 1300 രൂപയാണ് വില. സൗദിയില്‍ നിന്നെത്തിക്കുന്ന മബ്രൂമിന് കിലോയ്ക്ക് 980 രൂപ.
ഇറാനില്‍ നിന്നുള്ള മുസാഫാത്തിക്കാണ് ആവശ്യക്കാർ കൂടുതലെന്ന് കച്ചവടക്കാർ പറഞ്ഞു. ഇതിന് 200 രൂപ മുതലാണ് വില. സൗദിയില്‍ നിന്നെത്തുന്ന ഹമൂർ, ശുക്രി, അജ്വ, തവായി, എന്നിവ മാർക്കറ്റില്‍ സുലഭമായി ലഭിക്കുന്നവയാണ്. ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്നത് ബരാരി ആണ്. കിലോ 100 രൂപ.
ഈന്തപ്പഴത്തിന് പുറമെ കാലിഫോർണിയ, കാശ്മീർ എന്നിവിടങ്ങളില്‍ നിന്നു വരുന്ന അക്റോട്ടിനും അഫ്ഗാനിസ്ഥാൻ, തുർക്കി എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ആപ്രിക്കോട്ടിനും ആവശ്യക്കാർ ഏറെയാണ്. പലയിടത്തും നിലവിലെ സ്റ്റോക്ക് മുക്കാല്‍ഭാഗം കഴിഞ്ഞ സ്ഥിതിയാണ്. ഇനി പുതിയ സ്റ്റോക്ക് ലഭ്യമാകണമെങ്കില്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതി പുനരാരംഭിക്കണം.